അഹമു പി കെ




 അഹമു പി കെ

കൊട്ടാരപ്പാട്ട് (കറുപ്പം വീട്ടിൽ)

ഉമ്മർ ആയിഷുമ്മ എന്നിവരുടെ മൂത്ത മകനായി 1928 ഇൽ ജനിച്ചു, (തിരിച്ചറിയൽ കാർഡിലെ വിവരം) ഉപ്പാടെ ഉമ്മ പറഞ്ഞതനുസരിച്ചു കേരളത്തിൽ മഹാ പ്രളയം ഉണ്ടായ 1924 കാലത്താണ് ഉപ്പാനെ പ്രസവിച്ചത് എന്നാണ്
പ്രാഥമിക മത ഭൗതിക വിദ്യാഭ്യാസത്തിനു ശേഷം പാര്യമ്പര്യമായുള്ള കച്ചവട തൊഴിൽ തെരഞ്ഞെടുത്തു, അകലാട് തയ്യിൽ കുടുംബത്തിൽ നിന്നാണ് വിവാഹം കഴിച്ചത്, സഹധർമിണി പാറാട്ട് വീട്ടിൽ ഫാത്തിമ
ജലഗതാഗതം വ്യാപകമായിരുന്ന അക്കാലത്തു കനോലി കനാലിന്റെ സമീപത്തു ആയിരുന്നു "അക്കര പീടിക" എന്നറിയപ്പെട്ടിരുന്ന കച്ചവട സ്ഥാപനം ഉണ്ടായിരുന്നത്, കൂട്ടുങ്ങൽ കടവിൽ (ചാവക്കാട്) നിന്ന് കടത്തു വഞ്ചിയിലൂടെ ആയിരുന്നു കടയിലേക്കുള്ള സാധനങ്ങൾ കൊണ്ടുവന്നിരുന്നത് ,
കാലങ്ങൾക്കു ശേഷം കച്ചവടം കുഴിങ്ങരയിലേക്കു മാറ്റുകയുണ്ടായി, ഓടിട്ട നിരപലകകളോട് കൂടിയ കട ആയിരുന്നു അത്, പിന്നീട് അടുത്ത് തന്നെ ഉള്ള ഷട്ടറിട്ട ബിൽഡിങ്ങിലേക്കും സ്ഥാപനം മാറ്റുകയുണ്ടായി
കച്ചവടത്തോടപ്പം കേര കാർഷിക വൃത്തിയിലും വ്യാപൃതനായിരുന്നു, വീടിനോടു ചേർന്ന് കൊപ്രക്കളം ഉണ്ടായിരുന്നു അവിടെ തേങ്ങാവെട്ടാനും ഉണക്കാനും മറ്റും സജീവമായിരുന്നു
പൊതുവെ ശാന്ത സ്വഭാവക്കാരനായിരുന്ന അദ്ദേഹം കുടുംബങ്ങൾക്കും നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു, പ്രമേഹ രോഗം ഉണ്ടായിരുന്നെങ്കിലും മധുരം കഴിക്കുന്നതിൽ കാര്യമായ കുറവ് ഉണ്ടായിരുന്നില്ല,
പതിവായി ഡോക്ടറെ കാണലും മരുന്ന് കഴിക്കലും ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു, തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ ടോക്കൺ എടുക്കാനായി തലേ ദിവസം തന്നെ പോയി കിടക്കാറുണ്ടായിരുന്നു
സഹധർമണിയുടെ വിയോഗം മാനസികമായി വളരെ തളർത്തിയിരുന്നത് കൊണ്ടും പ്രായാധിക്യം കൊണ്ടും കച്ചവട സ്ഥാപനങ്ങൾ ഒഴിവാക്കി വീട്ടിൽ വിശ്രമ ജീവിതം നയിച്ച് കഴിയവെ,
കാലങ്ങളായി തന്നെ ബാധിച്ചിരുന്ന പ്രമേഹവും അതോടപ്പം ഹൃദയാഘാതവും വന്നു വാത്സല്യ നിധിയായ അദ്ദേഹം 2009 നു ജൂൺ 18 നു വ്യാഴാഴ്ച രാത്രി തന്നെ സ്നേഹിച്ചവരെയും താൻ സ്നേഹിച്ചവരെയും പിരിഞ്ഞു ഈ ലോകത്തോട് യാത്രയായി...

ഏക സഹോദരൻ: കുഞ്ഞു ഹാജി, സഹോദരിമാർ: ആച്ചു (ആലു ഹാജിയുടെ പത്നി), പാത്ത
മക്കൾ സൈനബ, റുഖിയ, മാറിയ, മൊയ്‌ദുട്ടി, കുഞ്ഞുമോൻ, കബീർ, ഷമീറ, സിദ്ധിഖ് .

കാരുണ്യവാനായ നാഥാ ഞങ്ങളുടെ പ്രിയപ്പെട്ട പിതാവിന് നിന്റെ ജന്നാത്തിൽ ഇടം നൽകി അനുഗ്രഹിക്കണേ... ഞങ്ങളിൽ നിന്ന് മരണപെട്ടു പോയ എല്ലാവർക്കും പാപമോചനവും സ്വർഗ്ഗവും നൽകി അനുഗ്രഹിക്കണേ.... ആമീൻ

Comments

Popular posts from this blog

സിദ്ധിഖ് എ പി (All About me)

പകച്ചു പോയ ബാല്യകാല അനുഭവം

പ്രവാസത്തിന്റെ രണ്ടര പതിറ്റാണ്ട്