Posts

സിദ്ധിഖ് എ പി (All About me)

Image
All About me സിദ്ധിഖ് എ പി         തൃശൂർ - വടക്കേകാട് കുഴിങ്ങര സ്വദേശിയാണ്, ഇരുപത്തഞ്ചു വർഷമായി ഒമാനിൽ  ഉണ്ട്,  ഇവിടെ ഒരു പാക്കേജിങ് കമ്പനിയിൽ ഗ്രാഫിക് ഡിസൈനർ ആയി ജോലി ചെയ്യുന്നു, കുടുംബം 13 വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിൽ സെറ്റിൽ ആണ്,  ഒഴിവു വേളകളിൽ ഒമാനിലെ വിവിധ കലാ സാംസ്‌കാരിക കൂട്ടായ്മകളിൽ സജീവമാകാറുണ്ട്,     https://www.facebook.com/sidhiq.muscat  ഇടപെട്ട  മേഖലകൾ :      ✍🏼 എഴുത്ത് : കഥ, കവിത ആനുകാലിക വിഷയങ്ങൾ എന്നിവയിൽ ചെറിയ ശ്രമങ്ങൾ നടത്താറുണ്ട്, തൂലികയിലൂടെ എന്ന ഫേസ്ബുക് പേജാണ് എഴുത്തിന്റെ തട്ടകം, ധാരാളം  കഥകൾ കവിതകൾ, നോവലുകൾ, തിരക്കഥ, അനുഭവക്കുറിപ്പുകൾ നിരൂപണങ്ങൾ പത്രറിപ്പോർട്ടുകൾ എല്ലാം എഴുതിയിട്ടുണ്ട്,       ചിലതെല്ലാം മനോരമ, മാധ്യമം, സിറാജ് എന്നീ പത്രങ്ങളിൽ വന്നിട്ടുണ്ട്, എഴുതിയവ "തൂലികയിലൂടെ " എന്ന പേരിൽ ഇ-ബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്,  രണ്ടു പുസ്തകങ്ങൾ ആമസോണും പ്രസിദ്ധീകരിച്ചിട്ടുണ്ട്,  🎶 പാട്ടെഴുത്തു : പ്രധാനമായും മൂന്നു പാട്ടുകൾ ആണ് എഴുതിയത്, ഒരണ്ണം പ...

ഇരട്ട നോമ്പിന്റെ_ഭാരം

Image
  ഇരട്ട_നോമ്പിന്റെ_ഭാരം ------------------------     "ഓളെ നോമ്പ് അനക്ക് കിട്ടും..." ഉമ്മ സമാധാനിപിച്ചു,     ഇളയ പെങ്ങൾ അടിച്ചതാണ് വിഷയം, റമദാനായിട്ടും രണ്ടു പേർക്കും കുറുമ്പിനു ഒട്ടും കുറവില്ല,       അടി കിട്ടിയ പാടെ ഉമ്മാടെ അടുത്ത് സങ്കടം പറയാൻ പോയി, ഉമ്മ ഖുർആൻ പാരായണത്തിൽ ആയിരുന്നു, (മിക്കവാറും തെറ്റ് എന്റെ ഭാഗത്തു തന്നെ ആയിരിക്കും, അത് വീട്ടിൽ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്),    എന്നെ ആശ്വസിപ്പിക്കാനായി ആണ് ഉമ്മ "ഓളെ നോമ്പ് അനക്ക് കിട്ടും." എന്ന് പറഞ്ഞത് അവിചാരിതമായി പെങ്ങളുടെ നോമ്പ് കൈക്കലാക്കിയതിന്റെ ഗമയിൽ ഞാൻ നടന്നു,      (ചെറുപ്പത്തിൽ ആരെങ്കിലും നോമ്പ് ഉള്ള ആളെ തല്ലിയാൽ അവരുടെ നോമ്പ് തല്ലു കൊണ്ട ആൾക്ക് കിട്ടും എന്ന പറച്ചിൽ നാട്ടിൽ ഉണ്ടായിരുന്നു, അത് ശരി ആണെന്നാണ് കുഞ്ഞു പ്രായത്തിൽ ധരിച്ചു വെച്ചിരുന്നത് )     രണ്ടു നോമ്പ് ഉള്ളത് കൊണ്ടാണോ എന്നറിയില്ല നല്ല ദാഹം,, സമയം ഉച്ചയോടടുക്കുന്നു, ഒരു നോമ്പ് മുറിച്ചാലോ? ഞാൻ ചിന്തിച്ചു, അല്ലെങ്കിലും തല്ലു കൂടി കിട്ടിയ നോമ്പ് എനിക്ക് എന്തിനാ...

മസ്കറ്റ് കെ എം സി സി തൃശ്ശൂർ ജില്ല കമ്മിറ്റി 2024

Image
  മസ്കറ്റ് കെ എം സി സി തൃശ്ശൂർ ജില്ലാ പുതിയ കമ്മിറ്റി നിലവിൽ വന്നു. ഫെബ്രുവരി 16 നു ബർക്ക തഖ്‌വ മദ്രസ്സ ഹാളിൽ വെച്ചു നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ ഐക്യകണ്ഠേനേ തിരഞ്ഞെടുത്തത്.  കരീം ഹാജിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ മുൻ കമ്മിറ്റി പ്രസിഡന്റ് നാസ്സർ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു സെക്രട്ടറി മുഹമ്മദ്‌ ആരിഫ് റൂവി സ്വാഗതവും ട്രഷറർ സിദ്ധീഖ്‌ കുഴിങ്ങര 2019-2023 പ്രവർത്തന കാലഘട്ടത്തിലെ റിപ്പോർട്ടും അവതരിപ്പിച്ചു. കഴിഞ്ഞ കാല പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു കൊണ്ട് കേന്ദ്ര കമ്മിറ്റി നേതാക്കൾ പ്രസംഗിച്ചു. കേന്ദ്ര നേതാക്കളായ നവാസ് ചെങ്കള ഷാജഹാൻ അൽ ഖുവൈർ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളായി  പ്രസിഡന്റ് അക്ബർഷാ ചാവക്കാട് , ജനറൽ സെക്രട്ടറി സിദ്ദിഖ് എപി കുഴിങ്ങര, ട്രഷറർ ഖലീൽ  നാട്ടിക യെയും  ഉപദേശക സമിതി ചെയർമാൻ  നാസർ കൊടുങ്ങല്ലൂർ അംഗങ്ങൾ യൂസഫ് ചേറ്റുവ,  നാസർ മത്ര.  വൈസ് പ്രസിഡണ്ടുമാർ അബ്ദുൽ റഊഫ് എൻ കെ, ജംഷീർ ഗുരുവായൂർ,  റഹീം ചാവക്കാട്, നൗഷാദ് കുന്നംകുളം, വർക്കിംഗ് സെക്രട്ടറിയായി മുഹമ്മദ് ആരിഫ് റൂവി , ജോയിൻ സെക്ര...

അഹമു പി കെ

Image
  അഹമു പി കെ കൊട്ടാരപ്പാട്ട് (കറുപ്പം വീട്ടിൽ) ഉമ്മർ ആയിഷുമ്മ എന്നിവരുടെ മൂത്ത മകനായി 1928 ഇൽ ജനിച്ചു, (തിരിച്ചറിയൽ കാർഡിലെ വിവരം) ഉപ്പാടെ ഉമ്മ പറഞ്ഞതനുസരിച്ചു കേരളത്തിൽ മഹാ പ്രളയം ഉണ്ടായ 1924 കാലത്താണ് ഉപ്പാനെ പ്രസവിച്ചത് എന്നാണ് പ്രാഥമിക മത ഭൗതിക വിദ്യാഭ്യാസത്തിനു ശേഷം പാര്യമ്പര്യമായുള്ള കച്ചവട തൊഴിൽ തെരഞ്ഞെടുത്തു, അകലാട് തയ്യിൽ കുടുംബത്തിൽ നിന്നാണ് വിവാഹം കഴിച്ചത്, സഹധർമിണി പാറാട്ട് വീട്ടിൽ ഫാത്തിമ ജലഗതാഗതം വ്യാപകമായിരുന്ന അക്കാലത്തു കനോലി കനാലിന്റെ സമീപത്തു ആയിരുന്നു "അക്കര പീടിക" എന്നറിയപ്പെട്ടിരുന്ന കച്ചവട സ്ഥാപനം ഉണ്ടായിരുന്നത്, കൂട്ടുങ്ങൽ കടവിൽ (ചാവക്കാട്) നിന്ന് കടത്തു വഞ്ചിയിലൂടെ ആയിരുന്നു കടയിലേക്കുള്ള സാധനങ്ങൾ കൊണ്ടുവന്നിരുന്നത് , കാലങ്ങൾക്കു ശേഷം കച്ചവടം കുഴിങ്ങരയിലേക്കു മാറ്റുകയുണ്ടായി, ഓടിട്ട നിരപലകകളോട് കൂടിയ കട ആയിരുന്നു അത്, പിന്നീട് അടുത്ത് തന്നെ ഉള്ള ഷട്ടറിട്ട ബിൽഡിങ്ങിലേക്കും സ്ഥാപനം മാറ്റുകയുണ്ടായി കച്ചവടത്തോടപ്പം കേര കാർഷിക വൃത്തിയിലും വ്യാപൃതനായിരുന്നു, വീടിനോടു ചേർന്ന് കൊപ്രക്കളം ഉണ്ടായിരുന്നു അവിടെ തേങ്ങാവെട്ടാനും ഉണക്കാനും മറ്റും സജീവമായിരുന്നു പൊതു...

റബീഉൽ അവ്വൽ ഓർത്തെടുക്കുമ്പോൾ

Image
  റബീഉൽ അവ്വൽ ഓർത്തെടുക്കുമ്പോൾ സിദ്ധിഖ് എ പി (കുഴിങ്ങര)    റബീഉൽ അവ്വൽ എന്നും സുന്ദരമായ ഓർമകളാണ് നമ്മുക്ക് സമ്മാനിക്കുന്നത്, വളരെ ചെറുപ്പത്തിലെ നബിദിനം ഓർത്തെടുക്കുമ്പോൾ… നബിദിന ഘോഷയാത്ര പോയിരുന്നത് കൈവണ്ടിയിൽ കോളാമ്പി കെട്ടി അതിന്റെ കൂടെ മൈക്കയും പിടിച്ചു മദ്ഹു ഗാനങ്ങളും ആലപിച്ചു കൊണ്ടായിരുന്നു, റാലിയിൽ റൂട്ട് മാർച്ചു (സ്കൗട്ട് ) പന്താവൂർ ഉസ്താദിന്റെ മേൽനോട്ടത്തിൽ നടന്നിരുന്നു, ടാറിടാത്ത ആ പഴയ റോഡിന്റെ ഓരം ചേർന്നാണ് റാലി പോവുക, നബിദിനത്തിനു കൈനിറയെ മിട്ടായി കിട്ടുന്നതാണ് അകതാരിൽ ആഹ്ലാദം നിറക്കുന്ന അന്നത്തെ പ്രധാന സംഭവം , മദ്രസ്സയിൽ രണ്ടിലോ മൂന്നിലോ ആയതിനു ശേഷം കലാപരിപാടിയിൽ എന്തിനോ എന്നെയും പിടിച്ചിട്ടു, മീലാദ് മാസം തുടങ്ങുന്നതിനു വളരെ മുൻപ് തന്നെ പാട്ടിനും പ്രസംഗത്തിനും ബുക്ക് കൊടുക്കണം, ഉണ്ണീന്കുട്ടി ഉസ്താദ് പാട്ടു പുസ്തകങ്ങൾ പകർത്തി എഴുതി തരും, പാടി പടിപ്പിക്കും, അതൊരു രസം തന്നെ ആയിരുന്നു , ഗൗരവമുള്ള മത പാഠങ്ങൾക്കപ്പുറം മദ്രസ്സയിൽ ഈണത്തിലുള്ള പാട്ടും മറ്റു കലാപരിപാടികളുമായി ഉള്ള ഒരു മാസക്കാലം പ്രസംഗം ഉള്ളവർക്ക് ആണ് കൂടുതൽ പ്രയാസം, പലപ്പോഴു...

അണ്ണാറക്കണ്ണനും തന്നാലായത്

Image
അണ്ണാറക്കണ്ണനും തന്നാലായത് ജീവിതത്തിൽ ക്രിയാത്മകമായ രചനാത്മകമായ പല കാര്യങ്ങളിലും പിൻവലിയുക എന്നത് നമ്മുടെ ഒക്കെ ശീലം ആണ്, നമുക്കുള്ള കഴിവുകൾ അത് എത്ര ദുര്ബലമായാലും അത് മറച്ചു വെക്കേണ്ടതില്ല എന്നതാണ് എന്റെ വിനീതമായ അഭിപ്രായം, അല്ലെങ്കിൽ നമ്മൾ മരിച്ചു പോകുന്നതോടു കൂടി അവകളും മണ്ണിൽ ലയിച്ചു പോകും, ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നല്ലതായ അടയാളപ്പെടുത്തലുകൾ, ചില കയ്യൊപ്പുകൾ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് നല്ലതാണു നമുക്കറിയാം ആർക്കും യേശുദാസിനെ പോലെ പാടാനോ, സുകുമാർ അഴിക്കോടിനെ പോലെ പ്രസംഗിക്കാനോ വൈക്കം മുഹമ്മദ് ബഷീറിനെ പോലെ എഴുതാനോ കഴിയില്ല എന്ന്, എന്നാൽ അത്തരം മേഖലകളിൽ നിന്ന് പൂർണമായും മാറി നിൽക്കുകയല്ല വേണ്ടത് തന്നാലായത് ചെയ്യുക, പരിമിതമായ കഴിവ് കൊണ്ട് ഈ വിനീതനും എളിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട് അണ്ണാറക്കണ്ണനും തന്നാലായത് എന്ന് പറഞ്ഞ പോലെ, അത്തരത്തിൽ അൽപസ്വല്പം ഇടപെട്ടിട്ടുള്ള ചില കാര്യങ്ങളാണ് "ഇന്നലയുടെ സ്മരണകൾ" എന്ന പേജിൽ കുറിക്കുന്നത്, പരിചിതരും അപരിചതരുമായ ഒരുപാടു ആളുകളുടെ നല്ല അഭിപ്രായമാണ് ഇത്തരം ശ്രമങ്ങളുടെ പ്രേരക ശക്തി, അതിലുപരി "തരക...

ഒരു പെരുന്നാൾ തലേന്നത്തെ നടുക്കുന്ന ഓർമ

Image
ഒരു പെരുന്നാൾ തലേന്നത്തെ നടുക്കുന്ന ഓർമ       സ്‌മൃതിയിൽ തെളിയുന്ന പെരുന്നാൾ ഓർമകൾക്ക് ഇന്നും അത്തറിന്റെ..വിഭവങ്ങളുടെ..  പുതു വസ്ത്രത്തിന്റെ.. സുഗന്ധം ഉണ്ട്, ചെറു പ്രായത്തിലെ പെരുന്നാളിന് ഇന്നത്തെ പോലെ സുഭക്ഷിതയോ സുലഭവും വൈവിധ്യങ്ങളുമായ വിഭവങ്ങളോ ഇല്ലായിരുന്നു, പെരുന്നാളുകളിലും മറ്റു വിരുന്നുകളിലും മാത്രമേ സ്പെഷ്യൽ ഫുഡ് ഉണ്ടാകു, പുതു വസ്ത്രങ്ങളും അതുപോലെ തന്നെ, അതുകൊണ്ടു തന്നെ പെരുന്നാൾ ആഗതമാകുമ്പോൾ അകതാരിൽ ആനന്ദം നിറയും       ചെറുപ്പത്തിലെ പെരുന്നാൾ സന്തോഷത്തിനു മറ്റൊരു കാരണം നോമ്പ് ഇരുപത്തി ഏഴാം നാളിൽ കിട്ടുന്ന നാണയത്തുട്ടുകൾ ആയിരുന്നു പെരുന്നാളിന് പടക്കം വാങ്ങിക്കാനാണ് ആ പണം ഉപയോഗിക്കുക, വൈകാതെ ആ പൈസ പൂത്തിരി കത്തിച്ചു തീരുകയും ചെയ്യും,        ബാല്യത്തിലെ പെരുന്നാൾ ഓർക്കുമ്പോൾ ഇപ്പോഴും നടുക്കം തോന്നുന്ന ഒരു സംഭവവും ഉണ്ട്, ഉപ്പാക്ക് നാട്ടിൽ പലചരക്കുകട ഉണ്ടായിരുന്നു, നോമ്പ് പെരുന്നാൾ അടുത്താൽ ഷോപ്പിന്റെ സ്റ്റോർ റൂമിനു മുന്നിലായി പടക്ക കച്ചവടം നടത്തിയിരുന്നു, നന്നേ ചെറുപ്പത്തിൽ വൈകിട്ട് അവിടെ പോയി അതൊക്കെ നോക്കിയിരിക്കൽ പതിവായി...