സിദ്ധിഖ് എ പി (All About me)
All About me സിദ്ധിഖ് എ പി തൃശൂർ - വടക്കേകാട് കുഴിങ്ങര സ്വദേശിയാണ്, ഇരുപത്തഞ്ചു വർഷമായി ഒമാനിൽ ഉണ്ട്, ഇവിടെ ഒരു പാക്കേജിങ് കമ്പനിയിൽ ഗ്രാഫിക് ഡിസൈനർ ആയി ജോലി ചെയ്യുന്നു, കുടുംബം 13 വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിൽ സെറ്റിൽ ആണ്, ഒഴിവു വേളകളിൽ ഒമാനിലെ വിവിധ കലാ സാംസ്‌കാരിക കൂട്ടായ്മകളിൽ സജീവമാകാറുണ്ട്, https://www.facebook.com/sidhiq.muscat ഇടപെട്ട മേഖലകൾ : ✍🏼 എഴുത്ത് : കഥ, കവിത ആനുകാലിക വിഷയങ്ങൾ എന്നിവയിൽ ചെറിയ ശ്രമങ്ങൾ നടത്താറുണ്ട്, തൂലികയിലൂടെ എന്ന ഫേസ്ബുക് പേജാണ് എഴുത്തിന്റെ തട്ടകം, ധാരാളം കഥകൾ കവിതകൾ, നോവലുകൾ, തിരക്കഥ, അനുഭവക്കുറിപ്പുകൾ നിരൂപണങ്ങൾ പത്രറിപ്പോർട്ടുകൾ എല്ലാം എഴുതിയിട്ടുണ്ട്, ചിലതെല്ലാം മനോരമ, മാധ്യമം, സിറാജ് എന്നീ പത്രങ്ങളിൽ വന്നിട്ടുണ്ട്, എഴുതിയവ "തൂലികയിലൂടെ " എന്ന പേരിൽ ഇ-ബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്, രണ്ടു പുസ്തകങ്ങൾ ആമസോണും പ്രസിദ്ധീകരിച്ചിട്ടുണ്ട്, 🎶 പാട്ടെഴുത്തു : പ്രധാനമായും മൂന്നു പാട്ടുകൾ ആണ് എഴുതിയത്, ഒരണ്ണം പ...