ഇരട്ട നോമ്പിന്റെ_ഭാരം
ഇരട്ട_നോമ്പിന്റെ_ഭാരം ------------------------ "ഓളെ നോമ്പ് അനക്ക് കിട്ടും..." ഉമ്മ സമാധാനിപിച്ചു, ഇളയ പെങ്ങൾ അടിച്ചതാണ് വിഷയം, റമദാനായിട്ടും രണ്ടു പേർക്കും കുറുമ്പിനു ഒട്ടും കുറവില്ല, അടി കിട്ടിയ പാടെ ഉമ്മാടെ അടുത്ത് സങ്കടം പറയാൻ പോയി, ഉമ്മ ഖുർആൻ പാരായണത്തിൽ ആയിരുന്നു, (മിക്കവാറും തെറ്റ് എന്റെ ഭാഗത്തു തന്നെ ആയിരിക്കും, അത് വീട്ടിൽ എല്ലാവര്ക്കും അറിയുന്ന കാര്യമാണ്), എന്നെ ആശ്വസിപ്പിക്കാനായി ആണ് ഉമ്മ "ഓളെ നോമ്പ് അനക്ക് കിട്ടും." എന്ന് പറഞ്ഞത് അവിചാരിതമായി പെങ്ങളുടെ നോമ്പ് കൈക്കലാക്കിയതിന്റെ ഗമയിൽ ഞാൻ നടന്നു, (ചെറുപ്പത്തിൽ ആരെങ്കിലും നോമ്പ് ഉള്ള ആളെ തല്ലിയാൽ അവരുടെ നോമ്പ് തല്ലു കൊണ്ട ആൾക്ക് കിട്ടും എന്ന പറച്ചിൽ നാട്ടിൽ ഉണ്ടായിരുന്നു, അത് ശരി ആണെന്നാണ് കുഞ്ഞു പ്രായത്തിൽ ധരിച്ചു വെച്ചിരുന്നത് ) രണ്ടു നോമ്പ് ഉള്ളത് കൊണ്ടാണോ എന്നറിയില്ല നല്ല ദാഹം,, സമയം ഉച്ചയോടടുക്കുന്നു, ഒരു നോമ്പ് മുറിച്ചാലോ? ഞാൻ ചിന്തിച്ചു, അല്ലെങ്കിലും തല്ലു കൂടി കിട്ടിയ നോമ്പ് എനിക്ക് എന്തിനാ...