സിദ്ധിഖ് എ പി (All About me)

All About me


സിദ്ധിഖ് എ പി 

       തൃശൂർ - വടക്കേകാട് കുഴിങ്ങര സ്വദേശിയാണ്, ഇരുപത്തഞ്ചു വർഷമായി ഒമാനിൽ  ഉണ്ട്,  ഇവിടെ ഒരു പാക്കേജിങ് കമ്പനിയിൽ ഗ്രാഫിക് ഡിസൈനർ ആയി ജോലി ചെയ്യുന്നു, കുടുംബം 13 വർഷത്തെ പ്രവാസത്തിനു ശേഷം നാട്ടിൽ സെറ്റിൽ ആണ്,  ഒഴിവു വേളകളിൽ ഒമാനിലെ വിവിധ കലാ സാംസ്‌കാരിക കൂട്ടായ്മകളിൽ സജീവമാകാറുണ്ട്, 

   https://www.facebook.com/sidhiq.muscat

 ഇടപെട്ട  മേഖലകൾ : 

    ✍🏼 എഴുത്ത് : കഥ, കവിത ആനുകാലിക വിഷയങ്ങൾ എന്നിവയിൽ ചെറിയ ശ്രമങ്ങൾ നടത്താറുണ്ട്, തൂലികയിലൂടെ എന്ന ഫേസ്ബുക് പേജാണ് എഴുത്തിന്റെ തട്ടകം, ധാരാളം  കഥകൾ കവിതകൾ, നോവലുകൾ, തിരക്കഥ, അനുഭവക്കുറിപ്പുകൾ നിരൂപണങ്ങൾ പത്രറിപ്പോർട്ടുകൾ എല്ലാം എഴുതിയിട്ടുണ്ട്, 

     ചിലതെല്ലാം മനോരമ, മാധ്യമം, സിറാജ് എന്നീ പത്രങ്ങളിൽ വന്നിട്ടുണ്ട്, എഴുതിയവ "തൂലികയിലൂടെ " എന്ന പേരിൽ ഇ-ബുക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്,  രണ്ടു പുസ്തകങ്ങൾ ആമസോണും പ്രസിദ്ധീകരിച്ചിട്ടുണ്ട്, 

🎶 പാട്ടെഴുത്തു : പ്രധാനമായും മൂന്നു പാട്ടുകൾ ആണ് എഴുതിയത്, ഒരണ്ണം പുറത്തിറക്കുകയും ചെയ്തു, മറ്റു രണ്ടണ്ണം വൈകാതെ ഇറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

📝 ചെറുകഥ : എഴുതിയ കഥകളിൽ ആദ്യത്തേതും ഏറ്റവും കൂടുതൽ ആളുകൾക്ക് ഇഷ്ടപെട്ടതുമായ ചെറുകഥയാണ് ഉപ്പച്ചിയുടെ രണ്ടാംകെട്ട്, സോഷ്യൽ മീഡിയയിൽ ഏറെ അംഗീകാരം നേടിത്തന്ന ഈ ചെറുകഥ ആദ്യം വോയിസ് ഓഫ് ഒമാൻ റേഡിയയിൽ കഥാസ്വാദനത്തിൽ ശിലിന് പയ്യാറ അവതരിപ്പിച്ചു, അതിനു ശേഷം മസ്കറ്റ് ആർട്സിന്റ കഥാസഗരത്തിൽ തെരഞ്ഞെടുക്കുകയും റിജു റാം (ഉപ്പും മുളകും ഫെയിം) ശബ്ദവിഷ്കാരം നൽകുകയും ചെയ്തു. Link : https://youtu.be/_ABOKrsLprI?si=ufLOfCb6QeqdpbXX

 പിന്നീട് ഈ ചെറുകഥ റേഡിയോ ഇസ്ലാമിൽ പ്രക്ഷേപണം ചെയ്യുകയും ഉണ്ടായി, 

🎥 ഷോർട് ഫിലിം :  പ്രശസ്ത ഫിലിം ഡയറക്ടർ കബീർ യുസുഫ് (ഒമാൻ ഒബ്സെർവർ) ഉപ്പച്ചിയുടെ രണ്ടാംകെട്ട് കഥയെ ഇതിവൃത്തമാക്കി "സഫ മർവ" എന്ന പേരിൽ ഷോർട് ഫിലിം നിർമിച്ചു, നാലു ലക്ഷത്തോളം വീവേഴ്‌സ് കണ്ടു വിജയത്തോടെ ഓടികൊണ്ടിരിക്കുന്നു

📘 ബുക്ക്  2003 ൽ തുടങ്ങി വെച്ച ഇസ്ലാം തത്വവും ചരിത്രവും എന്ന  ബുക്ക് അടുത്തകാലത്താണ് ഡിജിറ്റൽ ആയി പ്രസിദ്ധീകരിച്ചത്, അത് ഫേസ്ബുക് പേജ് ആയും പബ്ലിഷ് ചെയ്തിട്ടുണ്ട്  Link : https://www.facebook.com/Islamthathe/

📖 നോവൽ :  എഴുതിയ സമ്പൂർണ നോവലായ "ബാല്യകാല നൊമ്പരത്തിന്റെ ബാക്കി പത്രം" ധാരാളം വായനക്കാരുടെ അഭിനന്ദങ്ങൾ ലഭിച്ച നോവലാണ്, , ഈ നോവൽ ആമസോണും പ്രസിദ്ധീകരിച്ചിട്ടുണ്ട് ബുക്കിന്റെ ലിങ്ക് താഴെ കൊടുക്കുന്നുണ്ട് 

download my book from amazon :

https://www.amazon.in/dp/B0B1JGJRMQ/ref=cm_sw_r_awdo_52YRM6200JJAV73ME6X6.

🎞️ ടീവി പ്രോഗ്രാം : ഒമാനിൽ ആദ്യമായി മാപ്പിള പാട്ടുകൾക്ക് മാത്രമായി കൈരളി വി ചാനലിൽ ഒമാനിലെ കഴിവുള്ള ഗായകരെ ഉൾപ്പെടുത്തി "ഒമാൻ നിലാവ്" എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചയും തുടർച്ചയായി മൂന്ന് മാസം സംഗീത പ്രോഗ്രാം ടെലികാസ്റ്റ് ചെയ്യുക ഉണ്ടായി, അതിന്റെ പ്രൊഡ്യൂസറും എപ്പിസോഡ് ഡയറക്ടറും ഈ വിനീതനായിരുന്നു, 

📗 പുസ്തക പ്രകാശനം : ഹൃദയപൂർവ്വം തൃശൂർ പ്രോഗ്രാമിൽ പ്രകാശനം ചെയ്ത തൂലികയിലൂടെ എന്ന എന്റെ പുസ്തകത്തിന്റെ ഓൺലൈൻ പതിപ്പ്, താഴെ ലിങ്ക് വഴി പുസ്തക രൂപത്തിൽ വായിക്കാം വായന ഹൃദ്യവും ഗുണപ്രദവും ആക്കാനുള്ള ഒരു ശ്രമം Link:  https://online.fliphtml5.com/qlpuc/dble/

🎙️ പ്രഭാഷണം : വസുധൈവ കുടുംബകം (the world is one family) SPEAK & SHINE സംസ്ഥാന കമ്മിറ്റി 2024 നവംബറിൽ സംഘടിപ്പിച്ച പ്രഭാഷണത്തിൽ സംസാരിച്ചത് Link : https://youtu.be/Wfh_jbz080g?si=obQDt01RHlDJt7Iw

❤‍🩹 സംഘാടനം / കൂട്ടായ്മകൾ: ജനങ്ങളെ ഒന്നിച്ചു കൂട്ടുകയും കൂട്ടായ്മ രുപീകരിക്കുകയും ചെയ്യുക എന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്,  സ്വന്തമായി രൂപീകരിച്ച രണ്ടു കൂട്ടായ്മകൾ 

1 "പാടാം നമ്മുക്ക് പാടാം" സംഗീത കൂട്ടായ്മ പാടാം നമ്മുക്ക് പാടാം"

2014 നവംബറിൽ വളരെ അവിചാരിത മായിട്ടായിരുന്നു ഈ ഗ്രൂപിന് രൂപം നൽകിയത്, നേരത്തെ ഒരു ടീവി പ്രോഗ്രാം നിര്മ്മിച്ചതിലൂടെ നേടിയെടുത്ത സുഹ്ര്തുക്കളെ ഉൾപെടുത്തി ആയിരുന്നു തുടക്കം "പാടാം നമ്മുക്ക് പാടാം " എന്ന് നാമകരണവും നല്കി , ഗ്രൂപിനോടപ്പം പേരും പ്രശസ്തി നേടി ഒരു വര്ഷം തികയുന്നതിനു മുന്പ് തന്നെ ചെറുതും വലുതുമായ ഒരു പാട് പ്രോഗ്രാമുകൾ , ഗ്രൂപ്പ് ലോഗോ പ്രകാശനം, ഗ്രൂപ്പ് ടൈറ്റിൽ സൊങ്ങ് ഓഡിയോ, വീഡിയോ നിര്മാണം എല്ലാം ഈ ഗ്രൂപിലുടെ പിറവിയെടുത്തു, Link : https://www.facebook.com/groups/329266043936282

2 "ഒമാൻ തൃശൂർ ഓർഗനൈസേഷൻ"

ഒമാനിലെ തൃശ്ശൂർക്കാരായ ആളുകളെ ഒരു കൂട്ടായ്മയുടെ കീഴിൽ കൊണ്ടുവരികയും സൗഹൃദം സ്ഥാപിക്കാനും നിലനിർത്താനും മറ്റു നല്ലതായ കാര്യങ്ങൾ ചെയ്യുവാനും വേണ്ടി രൂപീകരിച്ച വേദി ആണ് ഒമാൻ തൃശൂർ ഓർഗനൈസേഷൻ,

2020 തുടക്കത്തിൽ ആണ് ഈ വിനീതൻ  ഒമാൻ തൃശൂർ കൂട്ടായ്മക്ക് രൂപം നൽകിയത്, ഒന്ന് രണ്ടു ആഴച കൊണ്ട് വാട്സ്ആപ് ഗ്രൂപ്പും ഫേസ്ബുക് ഗ്രൂപ്പും വളരുകയും ചെയ്തു,  ഇന്ന് ആയിരത്തി അഞ്ഞൂറോളം അംഗങ്ങളുമായി വലിയതായ കൂട്ടായ്മായായി അത് വളർന്നു, അൽഫലാജ് ഹോട്ടലിൽ വെച്ച് നടന്ന മെഗാ എവെന്റ്റ് എടുത്തു പറയേണ്ട ഒരു നേട്ടം ആയിരുന്നു 

🧑‍🧑‍🧒 സ്ഥാനങ്ങൾ : നിലവിൽ ഒമാൻ തൃശൂർ ഓർഗനൈസേഷൻ സ്ഥാപകൻ & വൈസ് പ്രസിഡന്റ്, പാടാം നമ്മുക്ക് പാടാം ഗ്രൂപ്  സ്ഥാപകൻ  & പ്രസിഡന്റ്,  കെഎംസിസി തൃശൂർ ജില്ലാ കമ്മറ്റി ജനറൽ സെക്രെട്ടറി , റുസെയിൽ ഏരിയ കെഎംസിസി വൈസ് പ്രസിഡന്റ്, Skssf  & Sys തൃശൂർ ജില്ലാ കമ്മറ്റി ജനറൽ സെക്രട്ടറി,  എസ്കെഎസ്എസ്എഫ് ആസിമ മേഖല കമ്മറ്റി ജനറൽ സെക്രട്ടറി, ഗാല ഏരിയ കമ്മറ്റി ജനറൽ സെക്രട്ടറി, SIC ബൗഷർ ഏരിയ വർക്കിംഗ് സെക്രെട്ടറി  കേരള മാപ്പിള കലാ അക്കാദമി മസ്കറ്റ് ചാപ്റ്റർ ട്രഷറർ തുടങ്ങി  ഒട്ടനവധി  സംഘടന പദവികൾ വഹിക്കുന്നുണ്ട്

 🎙️*ആലാപനം* :  പറ്റുന്ന രീതിയിലൊക്കെ കിട്ടുന്ന വേദിയിലും മീഡിയയിലും ഒക്കെ പാടാറുണ്ട്,  കൂടുതൽ വീവേഴ്സിനെ കിട്ടിയത് ഈ പാട്ടായിരുന്നു പി ടി അബ്ദുറഹ്മാൻ രചിച്ചു, വടകര കൃഷ്ണദാസ് ഈണം  നൽകി,  വി ടി മുരളി  പാടിയ ഏറെ ജനപ്രീതി നേടിയ  "ഓത്തു പള്ളിയിൽ അന്ന് നമ്മൾ" എന്ന ഗാനം എന്റെ ഒരു ശ്രമം   https://youtu.be/umLulVy3fLw?si=qY6QBZRPgp8i3kPS

 📽️ ക്രിയേഷൻ : സ്വന്തമായി ക്രീയേറ്റീവ് ആയി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കൊണ്ട് കുറച്ചു ഡോക്യൂമെന്ററികളും സംഗീത ആൽബവും വീഡിയോ എഡിറ്റ് ചെയ്തു അപ്‌ലോഡ് ചെയ്തിട്ടിട്ടുണ്ട്,  അപ്‌ലോഡ് ചെയ്യുന്ന ഓരോ വീഡിയോയും മികച്ചതാക്കാൻ വിനീതൻ ശ്രമിച്ചിട്ടുണ്ട്, മുൻപ് കൈരളി വി ചാനലിൽ പ്രക്ഷേപണം ചെയ്ത ഒമാൻ നിലാവിന്റെ എപ്പിസോഡുകളും ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് 

Channel Link : https://www.youtube.com/@SidhiqApMedia  

( Please Subscribe My Channel) 

 ഡോക്യൂമെന്ററി  : ഡോക്യൂമെന്ററി നിർമാണം,വീഡിയോ എഡിറ്റിംഗ്, പോഡ്കാസ്റ്റ് എന്നീ മേഖലകളിലും ചെറിയ നിലക്ക് കയ്യൊപ്പു ചാർത്തിയിട്ടുണ്ട്, അതിൽ പ്രധാനപ്പെട്ട ഒരണ്ണം “മലബാർ സമരം ചരിത്രത്തിന്റെ നേർവായന” മലബാർ സമരത്തെ കുറിച്ചുള്ള നിഷ്പക്ഷമായ വിവരണം  Link : https://youtu.be/3JZgQC3K32M?si=nhPJRJFaymJcU43k

 ഇത്രയും കാര്യങ്ങളാണ് ദൈവാനുഗ്രഹത്താൽ ഈ വിനീതനു ചെയ്യാൻ കഴിഞ്ഞത്, ദൈവത്തിന്റെ അനുഗ്രഹമില്ലാതെ ഒരു വിരലനക്കാൻ കഴിയില്ല എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് തന്നെ ഒരിക്കലും പൊങ്ങച്ചത്തിന്റെ ലാഞ്ചന പോലും മനസ്സിൽ കൊണ്ടുവരാറില്ല,

            സാമൂഹിക കലാ സാംസ്‌കാരിക  സേവന മേഖലകൾ ജീവിത സപര്യയാക്കാൻ ഇത്രയും കൂട്ടായ്‍മകളിൽ സജീവമാകുന്നതിലൂടെ കഴിഞ്ഞിട്ടുണ്ട്  ദൈവത്തെ സ്തുതിച്ചു കൊണ്ട്...

 നന്ദി.... 💕


സിദ്ധിഖ് എ പി | കുഴിങ്ങര

വടക്കേകാട് | തൃശൂർ

വാട്സാപ്പ് നമ്പർ +968 9935 8246

Comments

Popular posts from this blog

പകച്ചു പോയ ബാല്യകാല അനുഭവം

പ്രവാസത്തിന്റെ രണ്ടര പതിറ്റാണ്ട്