അണ്ണാറക്കണ്ണനും തന്നാലായത്
അണ്ണാറക്കണ്ണനും തന്നാലായത്
ജീവിതത്തിൽ ക്രിയാത്മകമായ രചനാത്മകമായ പല കാര്യങ്ങളിലും പിൻവലിയുക എന്നത് നമ്മുടെ ഒക്കെ ശീലം ആണ്, നമുക്കുള്ള കഴിവുകൾ അത് എത്ര ദുര്ബലമായാലും അത് മറച്ചു വെക്കേണ്ടതില്ല എന്നതാണ് എന്റെ വിനീതമായ അഭിപ്രായം, അല്ലെങ്കിൽ നമ്മൾ മരിച്ചു പോകുന്നതോടു കൂടി അവകളും മണ്ണിൽ ലയിച്ചു പോകും,
ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നല്ലതായ അടയാളപ്പെടുത്തലുകൾ, ചില കയ്യൊപ്പുകൾ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് നല്ലതാണു
നമുക്കറിയാം ആർക്കും യേശുദാസിനെ പോലെ പാടാനോ, സുകുമാർ അഴിക്കോടിനെ പോലെ പ്രസംഗിക്കാനോ വൈക്കം മുഹമ്മദ് ബഷീറിനെ പോലെ എഴുതാനോ കഴിയില്ല എന്ന്, എന്നാൽ അത്തരം മേഖലകളിൽ നിന്ന് പൂർണമായും മാറി നിൽക്കുകയല്ല വേണ്ടത് തന്നാലായത് ചെയ്യുക, പരിമിതമായ കഴിവ് കൊണ്ട് ഈ വിനീതനും എളിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട് അണ്ണാറക്കണ്ണനും തന്നാലായത് എന്ന് പറഞ്ഞ പോലെ,
അത്തരത്തിൽ അൽപസ്വല്പം ഇടപെട്ടിട്ടുള്ള ചില കാര്യങ്ങളാണ് "ഇന്നലയുടെ സ്മരണകൾ" എന്ന പേജിൽ കുറിക്കുന്നത്, പരിചിതരും അപരിചതരുമായ ഒരുപാടു ആളുകളുടെ നല്ല അഭിപ്രായമാണ് ഇത്തരം ശ്രമങ്ങളുടെ പ്രേരക ശക്തി, അതിലുപരി "തരക്കേടില്ല" എന്ന സ്വന്തം ബോധ്യവുമാണ്, നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും തുടർന്നും അറിയിക്കുമല്ലോ
(ഇന്നലയുടെ സ്മരണകൾ Link: https://www.facebook.com/smaranakal/ )
നാട്ടിലെ ക്ലബ്ബിന്റെ വാർഷികത്തിന് ഇറക്കുന്ന സുവനീറിന്റെ ചീഫ് എഡിറ്റർ ആയതാണ് എഴുത്തിന്റെ മേഖലയിൽ നാട്ടിൽ നിന്ന് കിട്ടിയ ആദ്യ അവസരം, അത് നന്നായി ഉപയോഗപ്പെടുത്തി, അന്നത്തെ പഞ്ചായത്തു പ്രസിഡന്റ് ആർ പി മൊയ്‌ദുട്ടി സാഹിബ് ആയിരുന്നു ആ സുവനീർ പ്രകാശനം ചെയ്തത്, എല്ലാവരും നല്ല അഭിപ്രായം പങ്കുവെച്ചു,
പിന്നീട് പ്രവാസി ആയതോടു കൂടിയാണ് വായനയിലും എഴുത്തിലും കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞത്, 2003 ൽ തുടങ്ങി വെച്ച ബുക്ക് അടുത്തകാലത്താണ് ഡിജിറ്റൽ ആയി പ്രസിദ്ധീകരിച്ചത്, പിന്നീട് സോഷ്യൽ മീഡിയ സജീവമായി തുടങ്ങിയത് മുതൽ കൂടുതൽ ആളുകളിലേക്ക് രചനകൾ എത്തിക്കാൻ കഴിഞ്ഞു
പലപ്പോഴായി ബ്ലോഗിലും ഫേസ്ബുക് പേജിലും കുറിച്ച് വെച്ച ചില കഥകളും കവിതകളും നിരൂപണങ്ങളും ചെറു നോവലുകളുടെയും ഒരു സമാഹാരം ഹൃദയപൂർവ്വം തൃശൂർ പ്രോഗ്രാമിൽ ശ്രീ ബദറുദിന് അന്തിക്കാട് പ്രകാശനം ചെയ്ത
പുസ്തകത്തിന്റെ ഓൺലൈൻ പതിപ്പ് താഴെ ലിങ്ക് വഴി പുസ്തക രൂപത്തിൽ തന്നെ നിങ്ങൾക്ക് വായിക്കാം, വായന ഹൃദ്യവും ആസ്വാദകരവുമാക്കാനുള്ള ഒരു ശ്രമം എല്ലാവരും വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ 
"തൂലികയിലൂടെ" എന്ന പേജാണ് എഴുത്തിന്റെ തട്ടകം,(ലിങ്ക് : https://www.facebook.com/Thoolikayillode ),
"ഇന്നലയുടെ സ്മരണകൾ" എന്ന ഈ പേജ് ഓർമ്മകുറിപ്പുകൾക്കു മാത്രമായി ഉപയോഗിക്കുന്നു, ഇതിലെ ചില ഓർമകൾ മനോരമ, മാധ്യമം, സിറാജ് എന്നീ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്
അതിനു ശേഷം മസ്കറ്റ് ആർട്സിന്റ കഥാസഗരത്തിൽ തെരഞ്ഞെടുക്കുകയും റിജു റാം (ഉപ്പും മുളകും ഫെയിം) ശബ്ദവിഷ്കാരം നൽകുകയും ചെയ്തു (ലിങ്ക് : https://youtu.be/_ABOKrsLprI ),
പിന്നീട് റേഡിയോ ഇസ്ലാമിൽ പ്രക്ഷേപണം ചെയ്യുകയും ഉണ്ടായി, ശേഷം പ്രശസ്ത ഫിലിം ഡയറക്ടർ കബീർ യുസുഫ് (ഒമാൻ ഒബ്സെർവർ) ഈ കഥയെ ഇതിവൃത്തമാക്കി "സഫ മർവ" എന്ന പേരിൽ ഷോർട് ഫിലിം നിർമിച്ചു, രണ്ടു ചാനലുകളിൽ ആയി നാലു ലക്ഷത്തോളം വീവേഴ്‌സ് കണ്ടു വിജയത്തോടെ ഓടികൊണ്ടിരിക്കുന്നു
വളരെ അവിചാരിതമായിട്ടായിരുന്നു ഞാൻ ഒരു സംഗീത ഗ്രൂപിന് രൂപം നൽകിയത് നേരത്തെ ഒരു ടീവി പ്രോഗ്രാം നിര്മ്മിച്ചതിലൂടെ നേടിയെടുത്ത സുഹൃത്തുക്കളെ ഉൾപെടുത്തി ആയിരുന്നു തുടക്കം "പാടാം നമ്മുക്ക് പാടാം " എന്ന് നാമകരണവും നല്കി,
ഒരു വര്ഷം തികയുന്നതിനു മുന്പ് തന്നെ ചെറുതും വലുതുമായ ഒരു പാട് പ്രോഗ്രാമുകൾ, ഗ്രൂപ്പ് ലോഗോ പ്രകാശനം, ഗ്രൂപ്പ് ടൈറ്റിൽ സൊങ്ങ് ഓഡിയോ വീഡിയോ നിര്മാണം എല്ലാം ഈ ഗ്രൂപിലുടെ പിറവിയെടുത്തു, ധാരാളം ഇൻഡോർ ഔട്ഡോർ പ്രോഗ്രാമുകൾ ഓണം, പെരുന്നാൾ , ഇഫ്തർ സംഗമങ്ങൾ എല്ലാം ഈ ഗ്രൂപ്പിന്റെ ഭാഗമായി നടന്നു, പ്രോഗ്രാം കോർഡിനേഷൻ രംഗത്ത് കഴിവ് തെളിയിക്കാൻ ഇത്തരം വേദികൾ സഹായകമായിരുന്നു
പ്രവാസികളുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു വട്സപ് ഗ്രൂപ്പിലൂടെ വളര്ന്നു വന്ന കൂട്ടായമ ഒരു മെഗാ ഇവന്റ് നടത്തുന്നത്, 19/07/2015 നു ദർസൈറ്റ് JMT ഹാളിൽ വെച്ച് നടന്ന ഗ്രൂപിന്റെ പ്രോഗ്രാം ഒമാനിലെ പ്രവാസി മലയാളികളുടെ പ്രീതി നേടുകയുണ്ടായി, ഒമാനിലെ പ്രശസ്തരും വളര്ന്നു വരുന്നവരുമായ ഗായിക ഗായകന്മാർ അവതരിപ്പിച്ച സംഗീത സംഗമവും സാംസ്‌കാരിക സമ്മേളനവും മറ്റു കലാപരിപാടികളും സമ്മാനദാനവും പ്രോഗ്രമിനോട് അനുബന്ധിച്ചു നടത്തുകയുണ്ടായി, പ്രശസ്ത ടീവി റേഡിയോ അവതാരകനായ റെജി മണ്ണേൽ അവതാരകനായിരുന്നു.
യാതൊരു മത വിഭാഗിയതയും ഇല്ലാത്ത പ്രവർത്തന സജ്ജരായ ഇതിലെ എക്സികുട്ടീവും കഴിവുള്ള കലാകാരന്മാരും വ്യാവസായിക പ്രമുഗരും അതോടപ്പം ഒമാനിലെയും നാട്ടിലെയും പ്രമുരായ വെക്തിത്വങ്ങളുടെ പിന്തുണയുമാണ് ഈ ഒരു ഗ്രൂപിന്റെ വിജയം (goup Link: https://www.facebook.com/groups/329266043936282/ )
ഓമനിലെ തൃശ്ശൂർകാരുടെ ഒരു വേദി എന്ന മഹത്തായ ആശയം മനസ്സിൽ ഉദിച്ച അവസരം തന്നെ ഫേസ്ബുക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും അതിനോട് അനുഭാവം പ്രകടിപ്പിച്ചു തന്ന നമ്പറുകൾ ഫോണിൽ ആഡ് ചെയ്യുകയും ഒമാൻ തൃശൂർ കൂട്ടായ്മക്ക് അസ്ഥിവാരം ഇടുകയും ചെയ്തു
ഒമാനിലെ തൃശ്ശൂർക്കാരായ ആളുകളെ ഒരു കൂട്ടായ്മയുടെ കീഴിൽ കൊണ്ടുവരികയും സൗഹൃദം സ്ഥാപിക്കാനും നിലനിർത്താനും മറ്റു നല്ലതായ കാര്യങ്ങൾ ചെയ്യുവാനും വേണ്ടി രൂപീകരിച്ച വേദി ആണ് ഒമാൻ തൃശൂർ ഓർഗനൈസേഷൻ,
2020 തുടക്കത്തിൽ ആണ് ഈ വിനീതൻ നല്ല ഉദ്ദേശത്തോടു കൂടി ഒമാൻ തൃശൂർ കൂട്ടായ്മക്ക് രൂപം നൽകിയത്,
ഒന്ന് രണ്ടു ആഴച കൊണ്ട് മുന്നൂറിൽ പരം അംഗങ്ങളുമായി വാട്സ്ആപ് ഗ്രൂപ്പും ഫേസ്ബുക് ഗ്രൂപ്പും വളരുകയും ചെയ്തു, തുടർന്ന് റുസെയ്ൽ പാർക്കിൽ പ്രഥമ സംഗമം നടത്തുകയും അതിനു ശേഷം ഒരു ഗൂഗിൾ മീറ്റ് സംഘടിപ്പിക്കുകയും ഗ്രൂപ്പിനോട് അനുഭാവം പുലർത്തിയിരുന്നവരെയും നല്ല അഭിപ്രായങ്ങൾ പറഞ്ഞവരെയും ഞാൻ സെലക്ട് ചെയ്തു ഒരു എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു,
കൂട്ടായ്മ നിലവിൽ വന്നതിനു ശേഷം ഓൺലൈൻ പ്രോഗാമുകളും മറ്റു സാമൂഹിക സേവന പ്രവർത്തനങ്ങൾ നടത്തിയെങ്കിലും കൊറോണ സൃഷ്‌ടിച്ച മഹാ പ്രതിസന്ധി മൂലം ഒരു വേദിയിൽ ഒന്നിച്ചിരിക്കാൻ കഴിഞ്ഞിരുന്നില്ല,
കൂട്ടായ്മയുടെ "ഹൃദയപൂർവം തൃശൂർ 2022" ഈ വരുന്ന നവംബർ 26 നു നടത്താൻ തീരുമാനിച്ചിരിക്കുകയാണ്,
നാലാളുകളുടെ മുന്നിൽ നാലുവാക്ക് പറയാൻ അവസരവും പരിശീനവും നൽകുന്നത് ഇത്തരം കൂട്ടായ്മകളുടെ കീ പോസ്റ്റ് ആണ്,
നിലവിൽ ഒമാൻ തൃശൂർ ഓർഗനൈസേഷൻ സ്ഥാപകൻ & രക്ഷാധികാരി,പാടാം നമ്മുക്ക് പാടാം ഗ്രൂപ് മെയിൽ അഡ്മിൻ, കെഎംസിസി തൃശൂർ ജില്ലാ കമ്മറ്റി ട്രഷർ, റുസെയിൽ ഏരിയ കെഎംസിസി വൈസ് പ്രസിഡന്റ്, Skssf & Sys തൃശൂർ ജില്ലാ കമ്മറ്റി ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിക്കുന്നുണ്ട്
ഇത്രയും കുറഞ്ഞ കാര്യങ്ങളാണ് ദൈവാനുഗ്രഹത്താൽ ഈ വിനീതനു ചെയ്യാൻ കഴിഞ്ഞത്, ദൈവത്തിന്റെ അനുഗ്രഹമില്ലാതെ ഒരു വിരലനക്കാൻ കഴിയില്ല എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ട് തന്നെ ഒരിക്കലും പൊങ്ങച്ചത്തിന്റെ ലാഞ്ചന പോലും മനസ്സിൽ കൊണ്ടുവരാറില്ല,
നേരത്തെ പറഞ്ഞ പോലെ യേശുദാസിനെ പോലെ പാടാൻ കഴിയില്ലെങ്കിലും അദ്ദേഹത്തേക്കാൾ നന്നായി എഴുതുവാനും, സുകുമാർ അഴിക്കോടിനെ പോലെ പ്രസംഗിക്കാൻ കഴിയില്ലെങ്കിലും അദ്ദേഹത്തേക്കാൾ നന്നായി പാടാനും, വൈക്കം മുഹമ്മദ് ബഷീറിനെ പോലെ എഴുതാൻ കഴിയില്ലെങ്കിലും അദ്ദേഹത്തേക്കാൾ നന്നായി ചിത്രം വരക്കാനും കഴിയും എന്നെങ്കിലും നമ്മുക്ക് ആശ്വസിക്കാം
സ്നേഹപൂർവ്വം
സിദ്ധിഖ് എ പി (കുഴിങ്ങര)
+96899358246,

Comments
Post a Comment