Posts

Showing posts from 2021

കുട്ടികളികൾ

Image
  അല്പമൊക്കെ വളർന്നപ്പോൾ തനിയെ അടുത്തുള്ള തറവാട് വീട്ടിലും കിഴക്കേ വീട്ടിലും കളിക്കാൻ പോകാനുള്ള സ്വാത്രന്ത്രം ഒക്കെ നേടിയിരുന്നു, വീട്ടിലെ ശല്യം സഹിക്കാതെ പറഞ്ഞു അനുവദിച്ചു തന്നതാണെന്നും പറയാം പ്രധാനമായും ഉണ്ണിപ്പൂര ഉണ്ടാക്കലും, പച്ചിലയും ഇഷ്ടിക പൊടിയും ചേർത്തുള്ള പ്രത്യേക പാചകങ്ങളും ഒക്കെ ആയിരുന്നു കുട്ടികളികൾ, ചിരട്ട പുട്ടു എന്നും ഉണ്ടാക്കും, അത് ഉണ്ടാക്കാൻ വലിയ ബുദ്ധിമുട്ടു ഒന്നും ഇല്ലല്ലോ, വലിയ കുട്ടികൾ കോട്ടി, കുഴിപ്പന്തു കളി, നൂറാം കോല് തുടങ്ങിയവ കളിക്കുമ്പോൾ അടുത്തിരുന്നു കാണും, പഠിക്കും, വലിയ വലിയ കോട്ടി കളിക്കാർ കീശ നിറയെ കോട്ടി നിറച്ചു ഗമയിൽ പോകുന്നത് കാണാം, ബട്ടൺ പോയ നിക്കർ ഊർന്നു പോകാതിരിക്കാൻ ഇറുക്കി കെട്ടിയിട്ടുണ്ടാവും കുറച്ചു വളർന്നപ്പോൾ കള്ളനും പോലീസും പാമ്പും കോണിയും ഒക്കെ ഞങ്ങളുടെ അവധി സമയങ്ങളെ ഉല്ലാസകരമാക്കി പെൺകുട്ടികൾ അതികം അഞ്ചാം കല്ല് കൊച്ചംകുത്തി, പുളിങ്കുരു കൊണ്ടുള്ള കളി ഒക്കെ ആയിരുന്നു രാത്രി മദ്രസ / സ്കൂൾ പുസ്തകങ്ങൾ വായിച്ചെന്നു വരുത്തി പിന്നെ വിളക്കത്തു കളിയാണ്, പേപ്പറിൽ പുക പകർത്തലും , പേപ്പർ ചുരുട്ടി ബീഡി വലിയും ...

പ്രവാസത്തിന്റെ രണ്ടര പതിറ്റാണ്ട്

Image
പ്രവാസത്തിന്റെ രണ്ടര പതിറ്റാണ്ട് 2000 ത്തിലാണ് ആദ്യമായി ഗൾഫിലേക്ക് യാത്ര തിരിക്കുന്നത്, ഓമനിലുണ്ടായിരുന്ന ജേഷ്ടന്റെ അറിവിലുള്ള അറബിയുടെ ഷോപ്പിലേക്ക് കമ്പ്യൂട്ടർ അറിയുന്ന ആളെ വേണം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അത്യാവശ്യം പ്രോഗ്രാമിങ് കാര്യങ്ങളെല്ലാം പഠിച്ചു വെച്ചിരുന്നു, ആദ്യമായി നാടു വിടുന്നതിന്റെ നോവും നൊമ്പരവും മനസ്സിനെ മദിച്ചിരുന്നു, പ്രത്യേകിച്ച് വിഷമം തോന്നിയത് ഉമ്മയെ വിട്ടു പോകുന്നതിലായിരുന്നു, 24 വർഷം ഉമ്മാടെ കുട്ടിയായി നാട്ടിൽ തന്നെ ആയിരുന്നു, അത് കൊണ്ട് തന്നെ വീട്ടുകാരെയും നാട്ടുകാരെയും വിട്ടുപോകുന്നതിൽ വലിയ മനപ്രയാസം ഉണ്ടായിരുന്നു, പോകാനുള്ള ദിവസങ്ങൾ അടുത്തു, നാട്ടിൽ സുഹൃത്തുക്കളോടപ്പം ദീനി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന എന്റെ എളിയ സേവനങ്ങൾ മുന് നിറുത്തി പള്ളി കമ്മറ്റി എനിക്ക് ഒരു ചെറിയ യാത്ര അയപ്പ് യോഗം കമ്മറ്റി യോഗത്തോടപ്പം സംഘടിപ്പിച്ചിരുന്നു, നാട്ടിലെ ക്ലബ്ബിലും യാത്രയപ്പ് ഉണ്ടായിരുന്നു, അങ്ങിനെ നാട്ടുകാരുടെയും കുടുംബക്കാരുടെയും അനുഗ്രഹാശിസുകളോടെ... പള്ളിയിലെ ഖത്തീബ് പി ടി ഉസ്താദിന്റെ പ്രാർത്ഥനയോടെ... ഏപ്രിൽ ആറിന്റെ പുലരിയിൽ കാലിക്കറ്...

ഇരുപത്തിഏഴാം നാളിലെ നാട്ടു പ്രമാണി

Image
  ഇരുപത്തിഏഴാം നാളിലെ കൊച്ചു പ്രമാണി റമളാനിലെ വലിയ ഒരു ആവേശമാണ് ഇരുപത്തി ഏഴാം നാളിലെ സക്കാത്ത് , കാശു വേടിക്കാൻ കുടുംബക്കാരുടെ വീട്ടിൽ എല്ലാം ആവേശത്തോടെ രാവിലെ തന്നെ പോകും 25 പൈസ മുതൽ 5 രൂപ വരെ കിട്ടാറുണ്ട്, (അന്ന് അത് വലിയ തുക ആയിരുന്നു) കിട്ടുന്ന പൈസ ഒരു ഡപ്പയിൽ നിക്ഷേപിച്ചു കയ്യിൽ തന്നെ സൂക്ഷിക്കും, അതിൽ നിന്ന് നയാ പൈസ എടുക്കാൻ മാതാ പിതാക്കൾക്ക് പോലും അവകാശം ഉണ്ടാകില്ല, ഓരോ പ്രാവശ്യം നാണയം കിട്ടുമ്പോഴും മൊത്തം തുക എണ്ണി നോക്കും, എനിക്കും പെങ്ങൾക്കും ഒരേ സംഖ്യ തന്നെ ആയിരിക്കും മിക്കവാറും കിട്ടുക, അതിൽ എനിക്ക് കുറവ് ഉണ്ടങ്കിൽ ബഹളമായിരിക്കും വീട്ടിൽ, ഡപ്പയിലെ പണം തീരുന്നതു വരെ നാട്ടു പ്രമാണിയെക്കാൾ വലിയ ഗമയായിരിക്കും പെരുന്നാളിന് പടക്കം വാങ്ങിക്കാനാണ് ആ പണം പ്രധാനമായും ഉപയോഗിക്കുക, അത് കൊണ്ട് തന്നെ ബലി പെരുന്നാളിനെക്കൾ ഇഷ്ടം നോമ്പ് പെരുന്നാളിനോടാണ്, പെങ്ങന്മാർ കരിവളയും കണ്മഷിയും മാലയും ഹെയർ ഓയിൽ, പൌഡർ എല്ലാം വാങ്ങി കൂട്ടും, ഇവയുടെ എല്ലാം കച്ചവടക്കാർക്ക് ആ സമയങ്ങൾ നല്ല കച്ചവടമായിരിക്കും, അവർ നടന്നു തലച്ചുമടായിട്ടാണ് വില്പന നടത...

ബാല്യത്തിലെ ആദ്യ നോമ്പ്

Image
ബാല്യത്തിലെ ആദ്യ നോമ്പ്   സിദ്ധിക്ക് ഏ പി റമസാൻ കാലമായാൽ നാട്ടിലാകെ ആവേശമാണ്, വീടായ വീടുകൾ എല്ലാം റമളാൻ മാസത്തെ വരവേൽക്കാനുള്ള തിരക്കിലയിരിരിക്കും, വീട്ടിലെ നിത്യോപയോഗ സാധനങ്ങൾ എല്ലാം തേച്ചു കഴുകി വെക്കും, "നനച്ചുകുളി" എന്ന് വിളിക്കുന്ന ആ പരിപാടി ഇന്നു അധികം കാണുന്നില്ല, പച്ചരി ഇടിക്കാനും വീട് കഴുകാനും പുറത്തു നിന്ന് പെണ്ണുങ്ങൾ വരും       ചെറിയ പ്രായം ആയതിനാൽ വൈകുംനേരം വരെ നോമ്പ് എടുക്കാൻ സമ്മതിക്കില്ല എന്നാലും  നോമ്പിനു വളരെ ഹാപ്പിയാണ്, കാരണം പതിവ് ശപ്പാടിന്നു പുറമേ വൈകീട്ട് സ്പെഷ്യൽ ഫുഡ്‌ ഉണ്ടാവും,      അക്കാലത്ത് ആകർഷകമായ ഒരു ഓഫർ ഉണ്ടായിരുന്നു അതായത് രണ്ടു ദിവസം ഉച്ചവരെ ഭക്ഷണം കഴിക്കാതിരുന്നാൽ ഒരു നോമ്പ് ആയി കണക്കാക്കി തരുമായിരുന്നു, കുട്ടികൾക്ക്  നോമ്പ് നോറ്റ ആത്മ സംതൃപ്തിയും വീട്ടുകാർക്ക് ഉച്ച വരെ ആശ്വാസവും 😀      അത്താഴത്തിനു വിളിച്ചാലെ വൈകുംനേരം വരെ നോമ്പ് നോക്കാൻ പറ്റുകയുള്ളു ചെറുപ്രായം ആയതിനാൽ എന്നെ അത്താഴതിന്ന് വിളിക്കില്ല, അതു കാരണം  കാലത്ത് എണീറ്റ ഉടനെ ഞാൻ പ്രതിഷേധത്തിൽ ആയിരിക്കും, അന്ന് ഭക്ഷണം കഴിക്കില്ലന്...

ഗൾഫ്‌ മിട്ടായി

Image
ഗൾഫ്‌ മിട്ടായി   ( ഇന്നലയുടെ സ്‌മരണകൾ - ഭാഗം 3) സിദ്ധിക്ക് ഏ പി ചെറുപ്പകാലത്തെ വേറെ ഒരു ആഘോഷം കുഞ്ഞിപ്പാടെ ഗൾഫിൽ നിന്നുള്ള വരവാണ്, തറവാട്ടിൽ പഴയ വീട്ടില് അന്ന് എല്ലാരും എത്തിയിട്ടുണ്ടാവും ഗൾഫ്‌ പെർഫ്യൂമിന്റെ മണം ആദ്യമായി അറിയുന്നത് അന്നാണ്, ഗൾഫ്‌ മിട്ടായി, കീ കൊടുത്താൽ ഓടുന്ന കാറ് ഹാപ്പി എന്നെഴുതിയ ടി ഷർട്ട് ഓഡിയോ കാസറ്റ് അങ്ങിനെ പലതരം ഗൾഫ്‌ സാധനങ്ങൾ ... അതുവരെ റേഡിയോ മാത്രം കേട്ട് ശീലിച്ച ഞങ്ങളുടെ വീടിന്റെ അകത്തളങ്ങൾക്കു ഓഡിയോ കാസറ്റ് വഴി പാട്ട് കേള്ക്കാൻ അവസരം കിട്ടിയത് അക്കാലത്താണ്, എല്ലാവരുടെയും സൌണ്ട് റെക്കോർഡ് ചെയതു കേൾക്കുന്നത് അന്ന് വലിയ കാര്യമായിരുന്നു എനിക്ക് സ്വന്തമായി കാറുണ്ടായിരുന്നു (കുഞ്ഞിപ്പ ഗൾഫിൽ നിന്ന് കൊണ്ട് വന്ന കീ കൊടുക്കുന്ന കാറ്) അതുമായി രാവിലെ തന്നെ കറക്കമായിരിക്കും കുഞ്ഞിപ്പ ഹജ്ജിനു പോയി വന്നപ്പോൾ ആണ് ആദ്യമായി സംസം വെള്ളവും പേർഷ്യൻ കാരക്കയും കഴിക്കുന്നത് , അന്നൊക്കെ എന്റെ ധാരണ ഗൾഫു എന്നാൽ നല്ല സുഖവും ആഡംബരവും ഉള്ള സ്ഥലമാണെന്ന് ആയിരുന്നു , കാലങ്ങൾക്കു ശേഷം ഗൾഫിൽ വന്നപ്പോഴാണ് പ്രവാസിയുടെ പ്രയാസങ്ങൾ നേരിട്ട് അറിയുന്നത് , ഒരിക...

ബാലപാഠം

Image
ബാലപാഠം (ഇന്നലയുടെ സ്‌മരണകൾ ഭാഗം 2) കാല ചക്രം പതുക്കെ പതുക്കെ ചലിച്ചു കൊണ്ടിരുന്നു, നിലത്തു പലകന്മേൽ ഇരുന്നു ഉണ്ടും റാന്തൽ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ കളിച്ചും, നിലത്തു പായ വിരിച്ചു ഉറങ്ങിയും കഴിഞ്ഞ കാലങ്ങൾ, മാതാ പിതാക്കളുടെയും കൂടെപിറപ്പുകളുടെയും സ്നേഹ വാത്സല്യങ്ങൾ എന്നും ഉണ്ടായിരുന്നു. രാത്രി ആയാൽ വിളക്കത്ത് കളി പതിവായിരുന്നു .. അങ്ങിനെ ഒരു ദിവസം കളിച്ചു കളിച്ചു വിളക്കു ശരീരത്തിലേക്ക് വീണു വയറ്റത് ഒരു പാടായി ഒരു പാഠം മായി ഇന്നും ഉണ്ട് നാട്ടിലെ പഴയ പള്ളിയെ കുറിച്ച് അവ്യക്തമായ ഓർമയെ ഒള്ളൂ, ഓടിട്ട രണ്ടു നിലയുള്ള പള്ളി മുകളിൽ ദർസു മുതഅല്ലിന്കൾ കുറെ പേര് ഉണ്ടായിരുന്നു , പള്ളിയുടെ മുകളിൽ മെർകുറി ബൾബു പരിസരത്തുക്കെല്ലാം പ്രകാശം നല്കിയിരുന്നു, പള്ളിയുടെ മുന്നില് മദ്രസ്സ , കബര്സ്തന്റെ പടിഞ്ഞാറു ഭാഗത്തും മദ്രസ്സ ഇതൊക്കെയാണ് ഉണ്ടായിരുന്നത് , പ്രാഥമിക ഭൌതിക പഠനത്തിനായി അടുത്തുള്ള (ഹംസക്കാടെ കയ്യാലയിലെ) നെയ്സറിയിൽ ചേർത്തു, എന്റെ ഒരു കുഞ്ഞിമ്മ തന്നെ ആയിരുന്നു അദ്ധ്യാപിക അവിടുത്തെ പഠനം കഴിഞ്ഞു, എഞ്ചുവടി എന്ന് നാമകരണം ചെയ്ത സർവ വിജ്ഞാന കോശം നോക്കി തീർത്തു ഉപരി പഠന(?) ത്ത...

ശൈശവം

Image
  ഇന്നലയുടെ സ്‌മരണകൾ (ഭാഗം 1) സിദ്ധിക്ക് ഏ പി ശൈശവം ഇന്നലയുടെ സ്‌മരണകൾ  (ഭാഗം 1) പ്രപഞ്ച നാഥന്റെ അപാരമായ അനുഗ്രഹത്താൽ 1976 ലെ ഒരു മെയ് മാസം 15 നു കൊട്ടരപ്പാട്ട് അയമു, പാറാട്ടുവീട്ടിൽ ഫാത്തിമ എന്നവരുടെ ഇളയമകനായി ഈയുള്ളവൻ ഈ ലോകത്ത് പിറന്നു , അന്നത്തെ കുടുംബ / സാമൂഹിക പശ്ചാത്തലത്തിൽ മക്കൾ എത്ര ഉണ്ടായാലും അവരെ പോറ്റുന്നതിൽ യാതൊരു നീരസവും ഇല്ലാത്ത മാതാപിതാക്കൾ, നാട്ടിൽ എവിടെയും വൈദ്യുതി എത്തിയിരുന്നില്ല, അരി, മുളക്, മല്ലി തുടങ്ങി പലവഞ്ചന സാധനങ്ങൾ സകലതും ഉരലിൽ ഇടിച്ചിയും അമ്മിയിൽ അരച്ചും മാത്രം പാചകം ചെയ്തിരുന്ന കാലം, വീട്ടിലെ സകല ജോലികളും ചെയ്യുന്ന ഉമ്മ പെങ്ങൾമാർ, എല്ലാ വീട്ടിലും അങ്ങിനെ തന്നെ ആയിരുന്നു , നന്നേ ചെറുപ്പത്തിലെ ഒരു ചെറിയ സർജറി വേണ്ടി വന്നു എനിക്ക്, കഴുത്തില് ചെറിയ മുഴ, ഗതാഗത സൗകര്യം കുറവായിരുന്നതിനാൽ പലപ്പോഴും വടക്കേകാട് വരെ ബസ്സിൽ വന്നു അവിടുന്ന് നടക്കാറായിരുന്നു അന്നത്തെ പതിവ്, സർജറി കഴിഞ്ഞു വടക്കേകാട് നിന്ന് ഉമ്മയും പെങ്ങളും (മറിയ) , എന്നെയും എടുത്തു നടന്നു വരികയായിരുന്നു, നല്ല വെയില് ഉണ്ട്, എന്റെ മുഖത്ത് വല്ലാത്ത പരവേഷം തോന്നി...

പകച്ചു പോയ ബാല്യകാല അനുഭവം

Image
  #പകച്ചു_പോയ_ബാല്യകാല_അനുഭവം (സിദ്ധീക്ക് ഏ പി)         എല്ലാവരുടെയും ജീവിതത്തിൽ   കാണും പകച്ചു പോയ ചില നിമിഷങ്ങൾ ..    പ്രത്യേകിച്ച്   നിഷ്കളങ്കമായ മനസ്സും ചിന്തകളും ഉള്ള ബാല്യ കാലത്ത്,     എന്റെ ബാല്യത്തിൽ പകച്ചു പോയ ഒരു ദിനം, അത് സുന്നത് കല്യാണ ദിനമാണ് , (മാർക്ക കല്യാണം എന്നും പറയും)      ഇന്നത്തെ പോലെ മിനുട്ടുകൾ കൊണ്ട് തീരുന്ന ഒരു ചെറിയ സർജറി ആയിരുന്നില്ല അത്   ഒരാഴ്ചയോളം  നീണ്ടു നിൽക്കുന്ന   ഒരു ചെറിയ ആഘോഷമാണ് ,      മാർക്ക കല്യാണം  എന്താണന്നു വെക്തമായി അറിയില്ലെങ്കിലും വീട്ടിൽ ഒരു വിരുന്നിന്റെ തയ്യാറെടുപ്പു അറിയുമ്പോഴേ മനതാരിൽ സന്തോഷം നിറയും   ചേലാകർമം എന്നാണ് അതിന്റെ മലയാള പദം , (സുന്നത്ത്   എന്നു പറയുന്നത് അത് പൂർവ പ്രവാചകന്മാരുടെ ചര്യ എന്ന നിലക്കാണ് ) കുഞ്ഞിപ്പ ( ഉപ്പാടെ അനിയൻ ) ഗൾഫിൽ നിന്ന് നാട്ടിലെത്തിയ സമയം സുന്നത്ത് കല്യാണത്തിനുള്ള ഒരുക്കങ്ങൾ തറവാട് വീട്ടിൽ തക്രതിയായി നടക്കുന്നു പൊതുവെ സന്തോഷം...