ഇരുപത്തിഏഴാം നാളിലെ നാട്ടു പ്രമാണി

 ഇരുപത്തിഏഴാം നാളിലെ കൊച്ചു പ്രമാണി


റമളാനിലെ വലിയ ഒരു ആവേശമാണ് ഇരുപത്തി ഏഴാം നാളിലെ സക്കാത്ത് , കാശു വേടിക്കാൻ കുടുംബക്കാരുടെ വീട്ടിൽ എല്ലാം ആവേശത്തോടെ രാവിലെ തന്നെ പോകും 25 പൈസ മുതൽ 5 രൂപ വരെ കിട്ടാറുണ്ട്, (അന്ന് അത് വലിയ തുക ആയിരുന്നു) കിട്ടുന്ന പൈസ ഒരു ഡപ്പയിൽ നിക്ഷേപിച്ചു കയ്യിൽ തന്നെ സൂക്ഷിക്കും, അതിൽ നിന്ന് നയാ പൈസ എടുക്കാൻ മാതാ പിതാക്കൾക്ക് പോലും അവകാശം ഉണ്ടാകില്ല, ഓരോ പ്രാവശ്യം നാണയം കിട്ടുമ്പോഴും മൊത്തം തുക എണ്ണി നോക്കും, എനിക്കും പെങ്ങൾക്കും ഒരേ സംഖ്യ തന്നെ ആയിരിക്കും മിക്കവാറും കിട്ടുക, അതിൽ എനിക്ക് കുറവ് ഉണ്ടങ്കിൽ ബഹളമായിരിക്കും വീട്ടിൽ, ഡപ്പയിലെ പണം തീരുന്നതു വരെ നാട്ടു പ്രമാണിയെക്കാൾ വലിയ ഗമയായിരിക്കും പെരുന്നാളിന് പടക്കം വാങ്ങിക്കാനാണ് ആ പണം പ്രധാനമായും ഉപയോഗിക്കുക, അത് കൊണ്ട് തന്നെ ബലി പെരുന്നാളിനെക്കൾ ഇഷ്ടം നോമ്പ് പെരുന്നാളിനോടാണ്, പെങ്ങന്മാർ കരിവളയും കണ്മഷിയും മാലയും ഹെയർ ഓയിൽ, പൌഡർ എല്ലാം വാങ്ങി കൂട്ടും, ഇവയുടെ എല്ലാം കച്ചവടക്കാർക്ക് ആ സമയങ്ങൾ നല്ല കച്ചവടമായിരിക്കും, അവർ നടന്നു തലച്ചുമടായിട്ടാണ് വില്പന നടത്തുന്നത്, പഴയ കാലത്തെ ഇത്തരം നിത്യ കാഴ്ചകൾ ഇന്ന് എല്ലാം അന്യം നിന്ന് പോയിരിക്കുന്നു, പെരുന്നാൾ ആകുന്നതിനു മുൻപ് തന്നെ ആഘോഷം അകതാരിൽ നിറഞ്ഞിരിക്കും, എനിക്കുള്ള പുതു വസ്ത്രങ്ങൾ നേരത്തെ തന്നെ തയ്‌ക്കാൻ കൊടുത്തിട്ടുണ്ടാവും, പിന്നെ ചെരുപ്പ് മുതൽ ടവൽ വരെ എല്ലാം വാങ്ങിയിട്ടുണ്ടാവും, അതെല്ലാം ഇടക്ക് ഇടക്ക് എടുത്തു നോക്കും മണത്തു നോക്കും മടക്കി വെക്കും, പെരുന്നാളിന് എത്ര ദിവസം ഉണ്ടെന്നു മനസ്സിൽ കണക്കു കൂട്ടി കാത്തിരിക്കും പെരുന്നാളിന്റെ തലേന്ന് പെങ്ങൾമാർ വളരെ തിരക്കിലായിരിക്കും മൈലാഞ്ചി മുതൽ പെരുന്നാളിന്റെ സദ്യക്കുള്ള പുളിയിഞ്ചു വരെ ഒരുക്കണം, അതെല്ലാം കഴിഞ്ഞാൽ മൊഞ്ചത്തിൽ മൈലാഞ്ചിയും ഇടണം എന്നാൽ നോമ്പായാലും പെരുന്നാൾ ആയാലും അതികം ജോലി ചെയ്യുന്നവർ വീട്ടിലെ ഉമ്മമാരാണ്, പെരുന്നാളിന് അവർക്ക് പുതു വസ്ത്രങ്ങൾ ഒന്നും അതികം കാണില്ല, മക്കളുടെ സന്തോഷമാണ് അവരുടെ പെരുന്നാൾ, ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ എല്ലാവരും കടൽ കാണാൻ പോകും അപ്പോഴും ഉമ്മ വീട്ടില് തന്നെ കഴിയും സിദ്ധിക്ക് എ പി കുഴിങ്ങര വടക്കേകാട് | തൃശൂർ

ഇന്നലയുടെ സ്‌മരണകൾ (ഭാഗം 7)

Comments

Popular posts from this blog

സിദ്ധിഖ് എ പി (All About me)

പകച്ചു പോയ ബാല്യകാല അനുഭവം

പ്രവാസത്തിന്റെ രണ്ടര പതിറ്റാണ്ട്