ബാലപാഠം




ബാലപാഠം
(ഇന്നലയുടെ സ്‌മരണകൾ ഭാഗം 2)
കാല ചക്രം പതുക്കെ പതുക്കെ ചലിച്ചു കൊണ്ടിരുന്നു, നിലത്തു പലകന്മേൽ ഇരുന്നു ഉണ്ടും റാന്തൽ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ കളിച്ചും, നിലത്തു പായ വിരിച്ചു ഉറങ്ങിയും കഴിഞ്ഞ കാലങ്ങൾ, മാതാ പിതാക്കളുടെയും കൂടെപിറപ്പുകളുടെയും സ്നേഹ വാത്സല്യങ്ങൾ എന്നും ഉണ്ടായിരുന്നു. രാത്രി ആയാൽ വിളക്കത്ത് കളി പതിവായിരുന്നു .. അങ്ങിനെ ഒരു ദിവസം കളിച്ചു കളിച്ചു വിളക്കു ശരീരത്തിലേക്ക് വീണു വയറ്റത് ഒരു പാടായി ഒരു പാഠം മായി ഇന്നും ഉണ്ട്
നാട്ടിലെ പഴയ പള്ളിയെ കുറിച്ച് അവ്യക്തമായ ഓർമയെ ഒള്ളൂ, ഓടിട്ട രണ്ടു നിലയുള്ള പള്ളി മുകളിൽ ദർസു മുതഅല്ലിന്കൾ കുറെ പേര് ഉണ്ടായിരുന്നു , പള്ളിയുടെ മുകളിൽ മെർകുറി ബൾബു പരിസരത്തുക്കെല്ലാം പ്രകാശം നല്കിയിരുന്നു, പള്ളിയുടെ മുന്നില് മദ്രസ്സ , കബര്സ്തന്റെ പടിഞ്ഞാറു ഭാഗത്തും മദ്രസ്സ ഇതൊക്കെയാണ് ഉണ്ടായിരുന്നത് ,
പ്രാഥമിക ഭൌതിക പഠനത്തിനായി അടുത്തുള്ള (ഹംസക്കാടെ കയ്യാലയിലെ) നെയ്സറിയിൽ ചേർത്തു, എന്റെ ഒരു കുഞ്ഞിമ്മ തന്നെ ആയിരുന്നു അദ്ധ്യാപിക അവിടുത്തെ പഠനം കഴിഞ്ഞു, എഞ്ചുവടി എന്ന് നാമകരണം ചെയ്ത സർവ വിജ്ഞാന കോശം നോക്കി തീർത്തു
ഉപരി പഠന(?) ത്തിനായി നാലാം വയസ്സിൽ തന്നെ തട്ടാന്റെ സ്കൂൾ എന്നറിയിപ്പെട്ടിരുന്ന LP സ്കൂളിൽ ചേർത്തു. സ്ലൈറ്റും പെൻസിലും ആയിരുന്നു പഠനോപകരണങ്ങൾ , കുറച്ചു ദിവസങ്ങൾ പിന്നിട്ടപ്പോൾ സ്ലറ്റിന്റെ ഫ്രൈം പഠനം നിറുത്തി , എന്നാലും ഞാൻ അത് വെച്ച് തന്നെ പഠനം തുടർന്നു..
വർണ്ണ പെൻസിലോ ചായക്കൂട്ട് കളോ കണി കാണാതെ പഠിച്ച കാലങ്ങൾ ...
ആയിടെ തന്നെ മദ്രസ്സയിലെ അധ്യായനവും ആരംഭിച്ചു ... അഞ്ചിലെ ഉസ്താദ്‌ എന്ന് വിളിച്ചിരുന്ന അന്നും ഇന്നും എല്ലാവരും ആദരവോടെ തന്നെ കാണുന്ന PT ഉസ്താദ്‌ എന്റെ പേരും ചേർത്തു പട്ടികയിൽ ,
മദ്രസ്സയിൽ ഒന്നിൽ നിന്ന് ജയിച്ചപ്പോൾ പന്താവൂർ ഉസ്താത് എനിക്ക് പോപിൻസ്‌ മിട്ടായി വാങ്ങിച്ചു തന്നു ഇന്നു 10 കിന്ടെർ ജോയ് കിട്ടുന്നതിലും സന്തോഷമായിരുന്നു അന്ന് ആലുവായി ഉസ്താതും പന്താവൂർ ഉസ്താതും പിന്നെ പേരും മുഖവും മറന്ന ചില ഉസ്താത് മാരുമായിരുന്നു തുടക്കം ,
പിന്നീട് ഉണ്ണീൻ കുട്ടി ഉസ്താതിന്റെ യുഗമായിരുന്നു , ഉള്ളിൽ സ്നേഹമായിരുന്നു എങ്കിലും കണിശമായ അധ്യാപന രീതി ആയിരുന്നു ഉണ്ണീൻ കുട്ടി ഉസ്താതിന്റെത് , അതിനാൽ എല്ലാവര്ക്കും ഇഷ്ടം അഞ്ചിലെ ഉസ്താതിനോടയിരുന്നു
സ്കൂളിൽ രണ്ടാം ക്ലാസ്സിൽ എങ്ങിനെ എത്തി എന്ന് ഒന്നും അറിയില്ല , വേനല് വന്നു സ്കൂൾ അടച്ചു രണ്ടു മാസം വീട്ടുകാര്ക്ക് തലവേദന തീർത്തു കഴിഞ്ഞു സ്കൂൾ തുറന്നപ്പോൾ നേരത്തെ ഇരുന്ന ക്ലാസും ബെഞ്ചും മാറിയിരിക്കുന്നു ...
ഒരാശ്വാസം പഴയ കൂട്ടുക്കാർ കൂടെയുണ്ട് കളിക്കാനും കുറുമ്പ് കാട്ടാനും ഉച്ചക്കുള്ള ഉപ്പു മാവു കഴിക്കാനും പോലീസ് കള്ളൻ കളിക്കാനും ഉച്ച ഇടവേളകളിൽ പാട വരമ്പത്ത് ഓടാനും കൊളക്കോഴിയെ പിടിക്കാനും മീൻ പിടിക്കാനും അങ്ങിനെ സകലവിധ പരിപാടികളും ഒപ്പിക്കാൻ
തങ്ക ടീച്ചറും ലീല ടീച്ചറും വതസല ടീച്ചറും പിന്നെ അറബി മാഷും അങ്ങിനെ പല മുഖങ്ങളെയും ആദരവോടെയും പേടിയോടെയും മാത്രമാണ് കണ്ടിരുന്നത്‌ , തുന്നൽ ടീച്ചറെ ആര്ക്കും പേടിയില്ല കാരണം അടിക്കില്ല അത് തന്നെ, (തുടരും)

Comments

Popular posts from this blog

സിദ്ധിഖ് എ പി (All About me)

പകച്ചു പോയ ബാല്യകാല അനുഭവം

പ്രവാസത്തിന്റെ രണ്ടര പതിറ്റാണ്ട്