ശൈശവം

 ഇന്നലയുടെ സ്‌മരണകൾ (ഭാഗം 1)

സിദ്ധിക്ക് ഏ പി



ശൈശവം
ഇന്നലയുടെ സ്‌മരണകൾ  (ഭാഗം 1)
പ്രപഞ്ച നാഥന്റെ അപാരമായ അനുഗ്രഹത്താൽ 1976 ലെ ഒരു മെയ് മാസം 15 നു കൊട്ടരപ്പാട്ട് അയമു, പാറാട്ടുവീട്ടിൽ ഫാത്തിമ എന്നവരുടെ ഇളയമകനായി ഈയുള്ളവൻ ഈ ലോകത്ത് പിറന്നു ,
അന്നത്തെ കുടുംബ / സാമൂഹിക പശ്ചാത്തലത്തിൽ മക്കൾ എത്ര ഉണ്ടായാലും അവരെ പോറ്റുന്നതിൽ യാതൊരു നീരസവും ഇല്ലാത്ത മാതാപിതാക്കൾ,
നാട്ടിൽ എവിടെയും വൈദ്യുതി എത്തിയിരുന്നില്ല, അരി, മുളക്, മല്ലി തുടങ്ങി പലവഞ്ചന സാധനങ്ങൾ സകലതും ഉരലിൽ ഇടിച്ചിയും അമ്മിയിൽ അരച്ചും മാത്രം പാചകം ചെയ്തിരുന്ന കാലം,
വീട്ടിലെ സകല ജോലികളും ചെയ്യുന്ന ഉമ്മ പെങ്ങൾമാർ, എല്ലാ വീട്ടിലും അങ്ങിനെ തന്നെ ആയിരുന്നു ,
നന്നേ ചെറുപ്പത്തിലെ ഒരു ചെറിയ സർജറി വേണ്ടി വന്നു എനിക്ക്, കഴുത്തില് ചെറിയ മുഴ, ഗതാഗത സൗകര്യം കുറവായിരുന്നതിനാൽ പലപ്പോഴും വടക്കേകാട് വരെ ബസ്സിൽ വന്നു അവിടുന്ന് നടക്കാറായിരുന്നു അന്നത്തെ പതിവ്,
സർജറി കഴിഞ്ഞു വടക്കേകാട് നിന്ന് ഉമ്മയും പെങ്ങളും (മറിയ) , എന്നെയും എടുത്തു നടന്നു വരികയായിരുന്നു, നല്ല വെയില് ഉണ്ട്, എന്റെ മുഖത്ത് വല്ലാത്ത പരവേഷം തോന്നിയ പെങ്ങൾ ഉമ്മാട് വിവരം പറഞ്ഞു,
മൂക്കഞ്ചേരി പാഠം പരിസരം കുറച്ചും കൂടി നടന്നപ്പോൾ കടിക്കട്ടെ വീട് എത്തി, അപ്പോഴേക്കും ഞാൻ വല്ലാത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു,
ഉമ്മയും പെങ്ങളും നേരെ കടിക്കാട്ടെ വീട്ടിൽ പോയി ഒരു പത്രത്തിൽ വെള്ളം വേടിച്ചു എനിക്ക് തന്നു,
ദാഹത്താൽ ആ പത്രത്തിലെ മുഴുവൻ വെള്ളവും ഞാൻ കുടിച്ചു, തുടർന്ന് തളര്ന്നു കിടക്കുകയും ചെയ്തു, ഉമ്മ പറഞ്ഞ ആ സംഭവം ഇന്നും മനസ്സില് ഓർക്കാറുണ്ട്
വീട്ടിൽ വെള്ളം കോരാനും പുറം പണിക്കും ഒരു പാലക്കാടുകാരൻ ഉണ്ണി ഉണ്ടായിരുന്നു, വെറും വേലക്കാരനെ പോലെ അല്ലായിരുന്നു ഉണ്ണി
ഞങ്ങളുടെ കളി കൂട്ടുകാരനും കൂടിയായിരുന്നു,
വിക്രതി കൈമുതലയിരുന്ന ഉണ്ണി ഒരു ദിവസം രാത്രി വെള്ളം കോരുന്നതിനിടയിൽ കിണറ്റിൽ വീണു, കിണറ്റിൽ നല്ല വെള്ളവും ഉണ്ടായിരുന്ന സമയമായിരുന്നു,
ഭാഗ്യത്തിന്നു ഞങ്ങൾ ഇട്ടു കൊടുത്ത കയറിന്മേൽ പിടിക്കാൻ അവനു കഴിഞ്ഞു, എല്ലാവരെയും ഭീതിയിലാക്കിയ ഒരു സംഭവമായിരുന്നു അത്.

(തുടരും)

Comments

Popular posts from this blog

സിദ്ധിഖ് എ പി (All About me)

പകച്ചു പോയ ബാല്യകാല അനുഭവം

പ്രവാസത്തിന്റെ രണ്ടര പതിറ്റാണ്ട്