ഗൾഫ് മിട്ടായി
ഗൾഫ് മിട്ടായി
(ഇന്നലയുടെ സ്‌മരണകൾ - ഭാഗം 3)
സിദ്ധിക്ക് ഏ പി
ചെറുപ്പകാലത്തെ വേറെ ഒരു ആഘോഷം കുഞ്ഞിപ്പാടെ ഗൾഫിൽ നിന്നുള്ള വരവാണ്, തറവാട്ടിൽ പഴയ വീട്ടില് അന്ന് എല്ലാരും എത്തിയിട്ടുണ്ടാവും ഗൾഫ് പെർഫ്യൂമിന്റെ മണം ആദ്യമായി അറിയുന്നത് അന്നാണ്,
ഗൾഫ് മിട്ടായി, കീ കൊടുത്താൽ ഓടുന്ന കാറ് ഹാപ്പി എന്നെഴുതിയ ടി ഷർട്ട് ഓഡിയോ കാസറ്റ് അങ്ങിനെ പലതരം ഗൾഫ് സാധനങ്ങൾ ...
അതുവരെ റേഡിയോ മാത്രം കേട്ട് ശീലിച്ച ഞങ്ങളുടെ വീടിന്റെ അകത്തളങ്ങൾക്കു ഓഡിയോ കാസറ്റ് വഴി പാട്ട് കേള്ക്കാൻ അവസരം കിട്ടിയത് അക്കാലത്താണ്, എല്ലാവരുടെയും സൌണ്ട് റെക്കോർഡ് ചെയതു കേൾക്കുന്നത് അന്ന് വലിയ കാര്യമായിരുന്നു
എനിക്ക് സ്വന്തമായി കാറുണ്ടായിരുന്നു (കുഞ്ഞിപ്പ ഗൾഫിൽ നിന്ന് കൊണ്ട് വന്ന കീ കൊടുക്കുന്ന കാറ്) അതുമായി രാവിലെ തന്നെ കറക്കമായിരിക്കും
കുഞ്ഞിപ്പ ഹജ്ജിനു പോയി വന്നപ്പോൾ ആണ് ആദ്യമായി സംസം വെള്ളവും പേർഷ്യൻ കാരക്കയും കഴിക്കുന്നത് ,
അന്നൊക്കെ എന്റെ ധാരണ ഗൾഫു എന്നാൽ നല്ല സുഖവും ആഡംബരവും ഉള്ള സ്ഥലമാണെന്ന് ആയിരുന്നു , കാലങ്ങൾക്കു ശേഷം ഗൾഫിൽ വന്നപ്പോഴാണ് പ്രവാസിയുടെ പ്രയാസങ്ങൾ നേരിട്ട് അറിയുന്നത് ,
ഒരിക്കൽ മസ്കറ്റിലൂടെ യാത്ര ചെയ്തപ്പോൾ വിജനമായ സ്ഥലത്തു ഇലെക്ട്രിക്കൽ പോസ്റ്റിന്റെ മുകളിൽ ഒരാൾ നട്ടുച്ച വെയിലത്തു നിന്ന് പണി എടുക്കുന്നത് കണ്ടപ്പോൾ കുഞ്ഞിപ്പാനേ ഞാൻ ഓർത്തു പോയി,
ചെറുപ്പത്തിൽ ഞങ്ങളെ സന്തോഷിപ്പിച്ച ഗൾഫുകാരൻ മനസ്സിലൊളിപ്പിച്ച പ്രവാസ പ്രയാസങ്ങൾ അന്ന് ഞാൻ കണ്ടു
ഞങ്ങളിൽ നിന്ന് വിടപറഞ്ഞ കുഞ്ഞിപ്പടെ സ്മരണയ്ക്ക് മുന്നിൽ പ്രാർത്ഥനയോടെ തൽകാലം ഈ വരികൾ ചുരുക്കുന്നു...
അല്ലാഹുവെ ഞങ്ങളുടെ മാതാപിതാക്കളുടെ പരലോക ജീവിതം സന്തോഷത്തിലാക്കണേ.... ആമീൻ

Comments
Post a Comment