മസ്കറ്റ് കെ എം സി സി തൃശ്ശൂർ ജില്ല കമ്മിറ്റി 2024

 



മസ്കറ്റ് കെ എം സി സി തൃശ്ശൂർ ജില്ലാ പുതിയ കമ്മിറ്റി നിലവിൽ വന്നു.


ഫെബ്രുവരി 16 നു ബർക്ക തഖ്‌വ മദ്രസ്സ ഹാളിൽ വെച്ചു നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ കമ്മിറ്റിയെ ഐക്യകണ്ഠേനേ തിരഞ്ഞെടുത്തത്.


 കരീം ഹാജിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ മുൻ കമ്മിറ്റി പ്രസിഡന്റ് നാസ്സർ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു സെക്രട്ടറി മുഹമ്മദ്‌ ആരിഫ് റൂവി സ്വാഗതവും ട്രഷറർ സിദ്ധീഖ്‌ കുഴിങ്ങര 2019-2023 പ്രവർത്തന കാലഘട്ടത്തിലെ റിപ്പോർട്ടും അവതരിപ്പിച്ചു.

കഴിഞ്ഞ കാല പ്രവർത്തനങ്ങളെ പ്രകീർത്തിച്ചു കൊണ്ട് കേന്ദ്ര കമ്മിറ്റി നേതാക്കൾ പ്രസംഗിച്ചു.


കേന്ദ്ര നേതാക്കളായ നവാസ് ചെങ്കള ഷാജഹാൻ അൽ ഖുവൈർ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


പുതിയ കമ്മിറ്റി ഭാരവാഹികളായി  പ്രസിഡന്റ് അക്ബർഷാ ചാവക്കാട് , ജനറൽ സെക്രട്ടറി സിദ്ദിഖ് എപി കുഴിങ്ങര, ട്രഷറർ ഖലീൽ  നാട്ടിക യെയും  ഉപദേശക സമിതി ചെയർമാൻ  നാസർ കൊടുങ്ങല്ലൂർ അംഗങ്ങൾ യൂസഫ് ചേറ്റുവ,  നാസർ മത്ര. 

വൈസ് പ്രസിഡണ്ടുമാർ അബ്ദുൽ റഊഫ് എൻ കെ, ജംഷീർ ഗുരുവായൂർ,  റഹീം ചാവക്കാട്, നൗഷാദ് കുന്നംകുളം,

വർക്കിംഗ് സെക്രട്ടറിയായി മുഹമ്മദ് ആരിഫ് റൂവി , ജോയിൻ സെക്രട്ടറിമാർ നൗഷാദ് തൊട്ടാപ്പ്, ശിഹാബ് അൽ ഖുവൈർ , നസീം പന്നിത്തടം, ഫഹദ് തൃപ്രയാർ, റിലീഫ് കമ്മിറ്റി ചെയർമാനായി നിസാം ബർക്ക, വൈസ് ചെയർമാൻ ഫക്രുദ്ധിൻ  കല്ലായി എന്നിവരെയും തിരഞ്ഞെടുത്തു.


അക്ബർഷാ ചാവക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രഥമ യോഗത്തിൽ ആശംസകൾ നേർന്നുകൊണ്ട് കേന്ദ്ര നേതാക്കളായ നവാസ് ചെങ്കള, ഷാജഹാൻ അൽ ഖുവൈർ ബർക്ക കെ എം സി സി സെക്രട്ടറി              , അബ്ദുൽ വഹാബ് മാള, യൂസഫ് ചേറ്റുവ

നാസ്സർ കൊടുങ്ങല്ലൂർ എന്നിവർ പ്രസംഗിച്ചു ട്രഷറർ ഖലീൽ നാട്ടിക നന്ദി പറഞ്ഞു.


വിവിധയിടങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്ന തൃശൂർ ജില്ലക്കാരായ പ്രവർത്തകർ ഇനിയും ഈ കൂട്ടായ്മയിൽ ചേരണമെന്ന് കമ്മറ്റി ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പർ : +968 7747 6445, +968 9935 8246, +968 9896 7172

Comments